ശബരിമല വിഷയം; പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: 2018ല്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും. പ്രസ്താവന വിവാദമാക്കേണ്ടതില്ലെന്നും ശബരിമല വിഷയത്തില്‍ പാര്‍ട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും എ വിജയരാഘവന്‍ പ്രതികരിച്ചു. പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

അതേസമയം ശബരിമല സെറ്റില്‍ ചെയ്ത വിഷയമാണെന്ന് എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഇനി സുപ്രീം കോടതിയാണ് തീരുമാനമെടുക്കേണ്ടത്. വിശാല ബഞ്ചിന്റെ പരിഗണനയിലാണ് കേസ്. സുപ്രീം കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. വിമര്‍ശിക്കാന്‍ എന്‍എസ്എസിന് ജനാധിപത്യ പരമായ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top