കോടിയേരിക്ക് അസൗകര്യം വന്നപ്പോള്‍ പകരം സൗകര്യമുണ്ടാക്കി; എ.വിജയരാഘവന്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് ചില അസൗകര്യം വന്നപ്പോള്‍ പകരം ക്രമീകരണമുണ്ടാക്കുക മാത്രമാണ് ചെയ്തതെന്ന് പാര്‍ട്ടി സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്താണ് തീരുമാനം എടുക്കുന്നത്. പ്രതിപക്ഷത്തെ സഹായിക്കാനുള്ള നിലപാട് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിന് പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. എല്ലാ കാലത്തും ഇടതുപക്ഷത്തിനെതിരെ ഇങ്ങനെ ആക്രമണം ഉണ്ടായിട്ടുണ്ട്. അതിനെ അതിജീവിച്ച ചരിത്രമാണ് ഉള്ളത്. അതിനെ അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top