ജോസ് കെ മാണിയുടെ പരാമര്‍ശം അറിഞ്ഞിട്ടില്ലെന്ന് എ വിജയരാഘവന്‍

കൊച്ചി: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമര്‍ശം താന്‍ അറിഞ്ഞിട്ടില്ലെന്ന് എ വിജയരാഘവന്‍. സിപിഎം നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും വിജയരാഘവന്‍ പറഞ്ഞു. സമുദായ സംഘടനകള്‍ പലതും പറയാറുണ്ടെന്നും അതിനെല്ലാം സിപിഎമ്മിന്റെ മറുപടി രാഷ്ട്രീയമാണെന്നുമായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.

രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സമാനമായ പ്രതികരണമാണ് വിഷയത്തില്‍ നടത്തിയത്. ജോസ് കെ മാണിയുടെ പരാമര്‍ശം അറിയില്ലെന്നും അക്കാര്യം ജോസിനോട് തന്നെ ചോദിക്കുവെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

 

Top