എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറാകും;ഔദ്യോദിക പ്രഖ്യാപനം വൈകീട്ട് 3 മണിക്ക്

vijaya

തിരുവനന്തപുരം: എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. വൈക്കം വിശ്വന് പകരക്കാരാനായാണ് വിജയരാഘവന്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ ഒഴിവാക്കണമെന്ന് വൈക്കം വിശ്വം ആവശ്യപ്പെട്ടിരുന്നു.

ഔദ്യോദിക പ്രഖ്യാപനം വൈകീട്ട് മൂന്ന് മണിക്ക് ഇടതുമുന്നണി യോഗത്തില്‍ നടക്കും. സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗമാണ് വിജയരാഘവന്‍.

Top