മരണവീട്ടിലെ വാക്ക് തര്‍ക്കം, കത്തികുത്തില്‍ കലാശിച്ചു; പൊതുപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിലെ തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു. നെടുങ്കണ്ടം സ്വദേശിയായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗമായ ജിന്‍സണ്‍ പൗവ്വത്താണ് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഗുരുതര പരിക്കേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഫ്രിജോ നെടുങ്കണ്ടത്ത് ഒരു മരണവീട്ടില്‍ എത്തുകയും അവിടെ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയായിരുന്നു. മലനാട് കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചയാണ് അക്രമത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ജിന്‍സണ്‍ ഫ്രിജോയെ കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് വയറില്‍ കുത്തി എന്നാണ് പോലീസ് നല്‍കുന്ന വിശകലനം. ഫ്രിജോയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണംചെയ്തിട്ടുണ്ട്.

Top