വാഹനത്തിന്റെ നമ്പര്‍ ലഭിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒന്ന് വ്യാജം, അന്വേഷണം ഊര്‍ജ്ജിതം; ഐജി സ്പര്‍ജന്‍ കുമാര്‍

കൊല്ലം: ഓയൂരില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുയാണെന്ന് ഐജി സ്പര്‍ജന്‍ കുമാര്‍. വാഹനത്തിന്റെ നമ്പര്‍ ലഭിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒന്ന് വ്യാജമാണെന്നും ഐ ജി പറഞ്ഞു. നിലവില്‍ വളരെ കുറവ് വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം കുട്ടിയെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഐജി സ്പര്‍ജന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരത്തു നിന്നാണ് മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീകണ്ഠേശ്വരം കാര്‍ വാഷിംഗ് സെന്‍ട്രല്‍ നിന്ന് ആണ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തത്. ഒരാളെ കസ്റ്റഡിയില്‍ എടുത്തത് ശ്രീകാര്യത്തു നിന്ന്.

ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് തൊട്ടുമുന്നിലുള്ള കാര്‍ വാഷിംഗ് സെന്ററിന്റെ ഉടമ പ്രതീഷിനെയാണ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ശ്രീകാര്യം പൊലീസ് ചോദ്യം ചെയ്യുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളെ സഹായിച്ചതായി ആണ് സംശയം. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നു. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്ത വ്യക്തിക്ക് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി ബന്ധമെന്ന് സൂചന.

 

Top