അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നു വീണ് 16 പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയിലെ മിസിസിപ്പി ഡെല്‍റ്റ പ്രദേശത്തുവച്ച് സൈനിക വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു. എകെസി 130 എന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.

ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വിമാനം 20,000 അടി ഉയരത്തില്‍ വച്ച് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം വൈകിട്ട് നാല് മണിയ്ക്കായിരുന്നു സംഭവം.

വിമാനം തകര്‍ന്നുവീണതോടെ ഒരു തീഗോളമായി മാറുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. വിമാനം അപകടത്തില്‍ തകര്‍ന്ന പ്രദേശത്ത് സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Top