സിറിയയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ റഷ്യ

ടക്കുകിഴക്കന്‍ സിറിയയിലെ എണ്ണപ്പാടങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ റഷ്യ. അമേരിക്കയുടെ നടപടി അന്താരാഷ്ട്ര കൊള്ളത്തരമാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് ഇഗോര്‍ കൊനാഷെന്‍കോവ് കുറ്റപ്പെടുത്തി.

സൈനികശേഷി ഉപയോഗിച്ച് സിറിയയിലെ എണ്ണപ്പാടങ്ങള്‍ കൈക്കലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് കൊനാഷെന്‍കോവ് ആരോപിച്ചു.

അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും സിറിയയില്‍ നിന്ന് പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച ഡോണള്‍ഡ് ട്രംപ് പക്ഷെ മൂന്നൂറിലധികം സൈനിക സംഘങ്ങളെ വീണ്ടും സിറിയയില്‍ വിന്യസിക്കാന്‍ തീരുമാനിച്ചത് ഈ ലക്ഷ്യത്തിന്റെ ഭാഗമായാണെന്നും കൊനാഷെന്‍കോവ് കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം അഫാഗന്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രതിരോധ സെക്രട്ട മാര്‍ക്ക് എസ്പറാണ് എണ്ണപ്പാടങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കയുടെ തീരുമാനം അറിയിച്ചത്. ഇതിനുപിന്നാലെ പുതിയ സൈനിക വിന്യാസങ്ങള്‍ അമേരിക്ക, സിറിയയില്‍ നടത്തിയിരുന്നു.

ഐഎസിനെ പരാജയപ്പെടുത്തിയെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ 2018 ഡിസംബറിലാണ് സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റം ആരംഭിച്ചത്. അമേരിക്കന്‍ പിന്‍മാറ്റത്തിന് പിന്നാലെ മേഖലയുടെ നിയന്ത്രണം കൈയ്യടക്കാനായി തുര്‍ക്കി സൈനിക നടപടി ആരംഭിക്കുകയും റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.

Top