സ്‌കൂളിലേക്ക് പോകുന്നതിനിടെ യു.കെ.ജി.വിദ്യാര്‍ഥിക്ക് തെരുവു നായയുടെ കടിയേറ്റു

പാലക്കാട്: സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയ്ക്ക് തെരുവു നായയുടെ കടിയേറ്റു. പാലക്കാട് പോത്തുണ്ടി അരിമ്പൂര്‍പതി മുല്ലശ്ശേരി വീട്ടില്‍ ഷൈനിയുടെയും ദീപികയുടെയും മകനായ ആദിത്യനാണ് (6) തെരുവു നായയുടെ കടിയേറ്റത്.

കടിയേറ്റ ആദിത്യനെ നെന്മാറ സി.എച്ച്.സിയിലും, പിന്നീട് ആലത്തൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൂടുതല്‍ ചികിത്സക്കായി മാറ്റി. പേഴുംപാറ ബത്‌ലഹേം സ്‌കൂളിലെ യു.കെ.ജി.വിദ്യാര്‍ഥിയാണ് ആദിത്യന്‍.

Top