കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവർത്തകൻ മരിച്ചു

മട്ടന്നൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവർത്തകൻ മരിച്ചു.എംഎസ്‌എഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ട്രഷറർ ചാവശ്ശേരി യുപി ഹൗസിൽ മുഹമ്മദ് സിനാൻ (22)ആണ് മരിച്ചത്.  ഇന്നലെ രാത്രിയിലായിരുന്നു അപകടം.

പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടി കെട്ടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു.

Top