കളമശ്ശേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ രണ്ട് വര്‍ഷത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

കൊച്ചി: കളമശ്ശേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. മൃതദേഹത്തിന് രണ്ട് വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. മൃതദേഹം കണ്ടെത്തിയ സ്ഥലം ആള്‍താമസം കുറഞ്ഞ പ്രദേശമാണ്. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തി.

മരം വെട്ടാന്‍ എത്തിയ തൊഴിലാളികളാണ് തൂങ്ങിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തുന്നത്. ഇവര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ആത്മഹത്യയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ഷര്‍ട്ടും ഫോണും ചാര്‍ജറും ലഭിച്ചിട്ടുണ്ട്. മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവില്‍ പൊലീസ്.

Top