ബാലരാമപുരത്ത് തെരുവുനായ് ആക്രമണത്തില്‍ രണ്ടു വയസ്സുകാരന് പരിക്ക്

തിരുവനന്തപുരം:ബാലരാമപുരം മംഗലത്തുകോണത്ത് രണ്ട് വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ദീപു- വിദ്യ ദമ്പതികളുടെ മകന്‍ ദക്ഷിതിനാണ് തെരുവുനായയുടെ കടിയേറ്റത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്.

അമ്മൂമ്മക്കൊപ്പം വീട്ടുമുറ്റത്ത് നിന്ന കുട്ടിക്ക് നേരെയാണ് ആക്രമണം. വീട്ടുകാര്‍ ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയുടെ തോളിലാണ് നായയുടെ കടിയേറ്റിട്ടുള്ളത്. കുട്ടിയെ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top