കൊല്ലത്ത് പാതയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണു; സര്‍വീസുകള്‍ റദ്ദാക്കി

കൊല്ലം: കനത്ത മഴയെ തുടര്‍ന്ന് കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ മരം കടപുഴകി വീണു. കൊല്ലം പുനലൂര്‍ പാതയിലാണ് മരം വീണത്. ഇതേത്തുടര്‍ന്ന് പാത വഴിയുള്ള ഇന്നത്തെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കൊല്ലം- പുനലൂര്‍, പുനലൂര്‍ – കൊല്ലം മെമു സര്‍വീസുകളാണ് റദ്ദാക്കിയത്.

കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടങ്ങളാണ് ജില്ലയില്‍. റോഡുകളില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമാണ്.മഴയെത്തുടര്‍ന്ന് പല ഇടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള പ്രധാന പാതയില്‍ വെള്ളക്കെട്ടായി. കുണ്ടറയിലും പുനലൂരും മരം വീണ് വീടുകള്‍ തകര്‍ന്നു.

Top