എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണു

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം കടപുഴകി വീണു. ഇന്ന് രാവിലെ 8 മണിയോടെ ഇടപ്പള്ളിയ്ക്ക് സമീപം ദേശീയപാതയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

തുടര്‍ന്ന് ബൈപ്പാസില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം സാധാരണ നിലയിലാക്കി.

 

Top