ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈ താംബരത്ത് ട്രെയിന്‍ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി(15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. മരിച്ച വിദ്യാര്‍ഥികള്‍ ബധിരരും മൂകരുമായിരുന്നു.

ഉച്ചയോടുകൂടി ചെന്നൈയ്ക്ക് സമീപം താംബരത്താണ് ദാരുണമായ അപകടം നടന്നത്. സുരേഷിന് കാഴ്ചശേഷി ഉണ്ടായിരുന്നില്ല. രവിയ്ക്കും മഞ്ജുനാഥിനും കേള്‍വിശക്തിക്കും പ്രശ്‌നം ഉണ്ട്.

ഇവര്‍ മൂന്നുപേരും റെയില്‍ പാളത്തില്‍ കൂടി നടന്നുവരുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പൂജ ആഘോഷങ്ങളുടെ ഭാഗമായി താംബരത്ത് അവധിക്ക് എത്തിയതായിരുന്നു ഇവര്‍.

Top