ട്വിറ്ററിന് കടുത്ത വെല്ലുവിളി; നാലു മണിക്കൂറില്‍ 50 ലക്ഷം ഉപയോക്താക്കളുമായി മെറ്റയുടെ ത്രെഡ്‌സ്

ട്വിറ്ററിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി ത്രെഡ്‌സ്. നാലു മണിക്കൂറില്‍ 50 ലക്ഷം ഉപയോക്താക്കളാണ് ത്രെഡ്സില്‍ സൈന്‍-അപ്പ് ചെയ്തത്. ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 20 ലക്ഷം ഉപയോക്താക്കളാണ് ത്രെഡ്സ് ഉപയോഗിച്ച് തുടങ്ങിയതെന്ന് മെറ്റ മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
ത്രെഡ്‌സ് ആപ്പ് ആന്‍ഡ്രോയിഡിലും, ആപ്പിള്‍ ഐഒഎസ്സിലും ലഭ്യമാകും. മെറ്റയുടെ തന്നെ ഫോട്ടോ-ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നാണ് ത്രെഡ്സ് പ്രവര്‍ത്തിക്കുന്നത്. ട്വിറ്ററിന് സമാനമായ ഡാഷ് ബോര്‍ഡാണ് ത്രെഡ്സും ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ട്വിറ്റര്‍ പോലെ തന്നെ എഴുത്തിനായിരിക്കും പ്രാധാന്യം നല്‍കുക.

ഇന്‍സ്റ്റാഗ്രാമിനെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനമായതിനാല്‍ ചിത്രങ്ങള്‍ പോലെ തന്നെ ത്രെഡ്സ് വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. കൂടാതെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്ന ആളുകളെ തന്നെ ത്രെഡ്സിലും ഫോളോ ചെയ്യാന്‍ കഴിയും. ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിക്കുന്നത് ബിള്‍ഡ് ഇന്‍ യൂസര്‍ ബേസ് ത്രെഡ്‌സിന് ലഭിക്കും. ത്രെഡ്സ് കൂടുതല്‍ സൂതാര്യവും സൗഹൃദപരവുമായിരിക്കുമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ആശയങ്ങള്‍ പകര്‍ത്തി വിജയിപ്പിക്കുന്നതില്‍ സക്കര്‍ബര്‍ഗ് മുന്‍പന്തിയിലാണ്.

ത്രെഡ്സ് ട്വിറ്ററിന് സമാനമായ ഡാഷ്ബോര്‍ഡും എഴുത്തുരീതിയും പിന്തുടരുന്നതിനാല്‍ പുതിയ ഉപയോക്താക്കള്‍ക്ക് ആശങ്കയുണ്ടാക്കുന്നത് കുറക്കുന്നു. നേരത്തെ ടെലഗ്രാം അനുകരിച്ചുള്ള വ്ടാസ്ആപ്പ് ഫീച്ചറുകളും സ്നാപ്ചാറ്റ് അനുകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ഫീച്ചറും ടിക്ടോക് അനുകരിച്ചുള്ള റീല്‍സ് ഫീച്ചറും മെറ്റയുടെ സോഷ്യല്‍ മീഡിയപ്ലാറ്റ്ഫോമിനെ കൂടുതല്‍ ജനപ്രീതിയാക്കുകയാണ് ചെയ്തിട്ടുള്ളത്.

Top