നര്‍മ്മവും കണ്ണീരും നിറഞ്ഞ ഹൃദയസ്പര്‍ശിയായ ജീവിതകഥ; ഒരു സര്‍ക്കാര്‍ ഉത്പന്നത്തെ അഭിനന്ദിച്ച് അംബികാസുതന്‍ മാങ്ങാട്

ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ഒരു സര്‍ക്കാര്‍ ഉത്പന്നം എന്ന ചിത്രത്തെ അഭിനന്ദിച്ച് സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട്. പണവും സമയവും നഷ്ടമാകാതെ കാണാന്‍ കഴിയുന്ന ചിത്രമാണിത്. നര്‍മ്മവും കണ്ണീരും നിറഞ്ഞ ഹൃദയസ്പര്‍ശിയായ ജീവിതകഥയാണ് സിനിമ പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് പോസ്റ്റ് ഇടുന്നത്. ഒരു സര്‍ക്കാര്‍ ഉല്പന്നം എന്ന സിനിമ അത്ര ഇഷ്ടപ്പെട്ടു. പണവും സമയവും നഷ്ടമാവില്ല. ഞാന്‍ ഗ്യാരണ്ടി. ഈയിടെ രണ്ട് മഹാസിനിമകള്‍ കണ്ട് ചമ്മിയതാണ്. സംശയിച്ചാണ് കേറി പോയത്. എന്നാല്‍ സമയം പോയതറിഞ്ഞില്ല. നര്‍മ്മവും കണ്ണീരും നിറഞ്ഞ ഹൃദയ സപര്‍ശിയായ ജീവിതകഥ. ശക്തമായ രാഷ്ട്രീയവും ചിരികള്‍ക്കിടയില്‍ ആഖ്യാനിക്കുന്നുണ്ട്.

കാസര്‍കോട് ദേശവും ഭാഷയും സൗന്ദര്യത്തോടെ നിറയുന്ന മറ്റൊരു നല്ല സിനിമ. രണ്ടേ രണ്ടു വരിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തം ശക്തമായും കൃത്യമായും പറയുന്നുണ്ട് ഒരിടത്ത്. സിനിമയുടെ അണിയറയിലുള്ള എല്ലാവരേയും അഭിനന്ദിക്കുന്നു. ‘പണവും സമയവും നഷ്ടമാവില്ല’; ഒരു സര്‍ക്കാര്‍ ഉത്പന്നം ഹൃദയ സപര്‍ശിയെന്ന് സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട്

പിന്നെ നിസാം റാവുത്തര്‍. ഈ സിനിമയുടെ കഥയും തിരക്കഥയും. താന്‍ പ്രാണന്‍ നല്‍കി ഉണ്ടാക്കിയ സിനിമ. കാണാന്‍ പ്രിയ കൂട്ടുകാരന്‍ കാത്തു നില്‍ക്കാതെ മിനിഞ്ഞാന്ന് തിരശീലയുടെ പിന്നിലേക്ക് പൊയ്ക്കളഞ്ഞു…സിനിമ കണ്ട് ജനങ്ങള്‍ കയ്യടിക്കുമ്പോള്‍ അത് കാണാനും കേള്‍ക്കാനും നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍.ഓര്‍ക്കുമ്പോള്‍ വല്ലാതെ സങ്കടം തികട്ടി വരുന്നുണ്ട്.

Top