കണ്ണൂർ ഇരിട്ടിയിൽ കടുവയെ കണ്ടെത്തി, ദൃശ്യങ്ങൾ പകർത്തി ചെത്തുതൊഴിലാളി

കണ്ണൂർ : കണ്ണൂർ ഇരിട്ടി മേഖലയിൽ ഇറങ്ങിയ കടുവയുടെ ദൃശ്യം എക്സ്പ്രസ്സ് കേരളക്ക് ലഭിച്ചു. ഇപ്പോൾ കടുവ ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് ഉള്ളത്. ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്. അനൂപ് തെങ്ങിന് മുകളിൽ നിന്നാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്.

 

കഴിഞ്ഞ പത്ത് ദിവസത്തിനിടെ കടുവയുടെ സാന്നിധ്യം മൂന്ന് പഞ്ചായത്തുകളിലാണ് ഉണ്ടായത്. ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്. രാത്രിയിൽ കടുവയെ കണ്ടെത്തൽ അതിനാൽ തന്നെ പ്രയാസമാകും. നിരവധി പട്ടികവർ​ഗ കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ട്. ഇവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി.

ആളുകൾ കടുവയെ എട്ടിടങ്ങളിലായി കണ്ടിട്ടുണ്ട്. രണ്ട് വയസ്സ് പ്രായമായ കടുവയാണ് ഇതെന്നാണ് കാൽപ്പാട് പരിശോധിച്ചതിൽ നിന്ന് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Top