കളമശ്ശേരിയിലെ സ്ഫോടനത്തിന് ഉപയോഗിച്ചത് ടിഫിന്‍ ബോക്‌സ് ബോംബ്; എന്താണ് ഐഇഡി പരിശോധിക്കാം

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തിനു ഉപയോഗിച്ചത് ടിഫിന്‍ ബോക്‌സ് ബോംബാണെന്ന് സ്ഥിരീകരിച്ചു. ടിഫിന്‍ ബോക്‌സുകളില്‍ എത്തിച്ച ഐഇഡിയാണ് സ്‌ഫോടനത്തിനിടയാക്കിയത്. ഐഇഡി അതായത് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് അവശിഷ്ടങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രഹരശേഷി കുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് നിഗമനം.

എന്നാല്‍ എന്താണ് സ്‌ഫോടനത്തിനിടയാക്കിയ ടിഫിന്‍ ബോക്‌സ് ബോംബ്. സാധരണയായി ഉച്ചഭക്ഷണം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ടിഫിന്‍ ബോക്‌സുകളില്‍ ഐഇഡി ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള സ്‌ഫോടനം ആസൂത്രണം ചെയ്യുന്നത്. ഇത്തരത്തില്‍ സ്‌ഫോടനത്തിന് ടിഫിന്‍ ബോക്‌സില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവിന് 10 അടി പ്രദേശത്ത് വലിയ നാശമുണ്ടാക്കാന്‍ കഴിയും. ടിഫിന്‍ ബോക്‌സുകളില്‍ ഐഇഡി, ആര്‍ഡിഎക്‌സ് എന്നീ സ്‌ഫേടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്.

റിമോട്ട് കണ്‍ട്രോളോ ടൈമറോ ഉപയോഗിച്ച് സ്‌ഫോടനം നടത്താന്‍ കഴിയുന്ന നാടന്‍ ബോംബുകളാണ് ഐഇഡി എന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്. തീവ്രവാദ സംഘടനകളും അക്രമികളും ചെറു സ്‌ഫോടനത്തിനായി ഉപയോഗിക്കുന്ന സ്‌ഫോടന വസ്തുവാണ് ഐഇഡി. അമോണിയം നൈട്രേറ്റ് പോലെ എളുപ്പം ലഭിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ച് തദ്ദേശീയമായി നിര്‍മ്മിക്കാന്‍ കഴിയുന്നവയാണ് ഐഇഡി ബോംബുകള്‍. കുപ്പിച്ചില്ല് പോലെ മുറിവേല്‍പ്പിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് സ്‌ഫോടനത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ കഴിയുന്നതാണ്.

Top