ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാറശാല ദേശീയപാതയിൽ അമിത വേഗത്തിൽ പാഞ്ഞു വന്ന ടിപ്പർ ലോറി ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. ബൈക്കിൽ അച്ഛനമ്മമാര്‍ക്കൊപ്പം യാത്ര ചെയ്ത മൂന്ന് വയസ്സുകാരി ഋതികയാണ് മരണപ്പെട്ടത്. അപകടത്തിൽ ഋതികയുടെ പിതാവ് യഹോവ പോൾ രാജ്, അമ്മ അശ്വിനി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമ്മ അശ്വിനി ഗര്‍ഭിണിയാണ്. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിയോടിച്ച ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടറെ കാണാനായി പാറശാല താലൂക്ക് ആശുപത്രിയിലെത്തി മടങ്ങും വഴിയാണ് ടിപ്പര്‍ ഇടിച്ചത്. ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തുള്ള മതിലിലും ഇടിച്ച് മറിഞ്ഞാണ് ടിപ്പറും നിന്നത്. ടിപ്പര്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്.

Top