അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ വധിച്ചു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ വധിച്ചു. ജമ്മുകശ്മീരിലെ കുപ്വാരയിലെ കേരന്‍ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരനെ വധിച്ചത്. ഭീകരവാദികളില്‍ നിന്ന് പ്രത്യാക്രമണം ഉണ്ടായതായും വിവരമുണ്ട്. മേഖലയില്‍ പരിശോധന തുടരുകയാണ്.

ഇവര്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് കുമാര്‍ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞയാഴ്ച മച്ചിലില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

 

Top