പത്തു വയസുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു കൊലപ്പെടുത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു കൊലപ്പെടുത്തി. പ്രതികളിൽ ഒരാളെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. മറ്റ് രണ്ടു പേരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഗുരുതരാവസ്ഥയിലായ പത്തുവയസുകാരനെ കഴിഞ്ഞ സെപ്തംബര്‍ 22നാണ് എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസിന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ പൊലീസ് സംഘം ആശുപത്രിയിലെത്തി കുട്ടിയുടെ മാതാപിതാക്കളെ കണ്ടെങ്കിലും മൊഴി നൽകാൻ തയ്യാറായില്ല. സെപ്തംബര്‍ 24ന് കൗണ്‍സിലിംഗിന് ശേഷമാണ് കുട്ടിയുടെ മാതാവ് സംഭവത്തെക്കുറിച്ച് പറയുന്നത്. മകനെ മൂന്നു പേര്‍ ചേര്‍ന്ന് സ്വവര്‍ഗരതിക്ക് വിധേയമാക്കിയതായി മാതാവ് പൊലീസിനോട് പറഞ്ഞു. ശനിയാഴ്ചയാണ് കുട്ടി മരിച്ചത്.

10നും 12നും ഇടയില്‍ പ്രായമുള്ള അയല്‍വാസികളായ കുട്ടികളാണ് പത്തുവയസുകാരനെ പീഡിപ്പിച്ചത്. ”അവസാന ശ്വാസം വരെ അവന്‍ വളരെയധികം വേദന അനുഭവിച്ചു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം” ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു.

Top