മഴയില്‍ തകരാത്ത റോഡ്, വിദ്യ പഠിക്കാന്‍ വിദഗ്ധ സംഘം മലേഷ്യയിലേക്ക്

തിരുവനന്തപുരം: മഴയില്‍ തകരാത്ത റോഡിന്റെ സാങ്കേതികവിദ്യ തേടി സംസ്ഥാനത്തു നിന്ന് വിദഗ്ധ സംഘം മലേഷ്യയിലേക്ക്.

പൊതുമരാമത്തു പ്രിന്‍സിപ്പല്‍ സെക്രട്ടറി കമല വര്‍ധന റാവുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഉന്നത തല സംഘമാണു മലേഷ്യയിലേക്കു പോകുന്നത്.

മലേഷ്യയിലെ റോഡ് നിര്‍മാണത്തെ കുറിച്ച് ഉന്നത സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുന്നതിനായാണ് ഉന്നതതല സംഘം മലേഷ്യയിലേക്കു പോകുന്നത്.

മറ്റു വിദേശ രാജ്യങ്ങളിലെ റോഡ് നിര്‍മാണത്തെ കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കുന്ന അസിസ്റ്റന്റ് എന്‍ജിനിയര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് അവസരം നല്‍കുമെന്ന നിലപാട് തുടരുമെന്നു പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. മികച്ച റിപ്പോര്‍ട്ട് തയ്യാറാക്കുന്നവര്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിന് അവസരം നല്‍കും.

Top