കാത്തിരുന്ന ആരാധകർക്ക് സർപ്രെെസ്; ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’ ഒടിടിയിൽ

ടുവില്‍ ആ കാത്തിരിപ്പുകള്‍ക്ക് അവസാനമായിരിക്കുന്നു. ഷാരൂഖ് ഖാൻ നായകനായ ഡങ്കി ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നു. നെറ്റ്ഫ്ലിക്സിലാണ് ഡങ്കി പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.  തിയറ്ററുകളില്‍ വമ്പൻ ഹിറ്റായിരുന്നെങ്കിലും ഡങ്കി ഒടിടിയില്‍ സ്വീകരിക്കപ്പെടുമെന്നാണ് ഷാരൂഖ് ഖാന്റെ പ്രതീക്ഷ.

ഷാരൂഖ് ഖാൻ നായകനായ ഒരു ചിത്രം റിലീസ് ചെയ്യുമ്പോഴുള്ള ആര്‍പ്പുവിളികളോടെയല്ല ഡങ്കി എത്തിയത് എന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്‍ക്കായിരുന്നു ഷാരൂഖ് ഖാന്റെ ഡങ്കി പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ പിന്നീട് ഡങ്കി സ്വീകരിക്കപ്പെടുകയായിരുന്നു. ഡങ്കി ഇന്ത്യയില്‍ മാത്രം 250 കോടി രൂപയില്‍ അധികം നേടി എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നായിരുന്നു റിലീസ് സമയത്തെ റിപ്പോര്‍ട്ട്. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്ന് ചുരുക്കം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി ലാഭം നേടിയിട്ടുണ്ടാകുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയായിരുന്നു ഡങ്കിക്ക് എന്നാണ് റിപ്പോര്‍ട്ട്.

ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖ് ഖാന്റെ ഡങ്കിക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഷാരൂഖ് ഖാന്റെ ഡങ്കിക്ക് ലഭിച്ച അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം. പ്രായത്തിനൊത്ത വേഷം സ്വീകരിക്കുന്നുവെന്നായിരുന്നു ഡങ്കിയെ കുറിച്ച് ഷാരൂഖ് ഖാൻ അഭിപ്രായപ്പെട്ടതും വലിയ ചര്‍ച്ചയായി മാറിയിരുന്നു.

Top