രാജ്യത്തെ ഭക്ഷ്യവില സൂചിക കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് 1.07 ശതമാനം കൂടി. മൊത്തവില പണപ്പെരുപ്പം ഏഴാമത്തെ മാസവും നെഗറ്റീവ് ശതമാനത്തില്‍ തുടരുകയാണ്. സെപ്റ്റംബറിലെ -0.26 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ -0.52 ശതമാനമായി. സെപ്റ്റംബറില്‍ സൂചിക ഒരു ശതമാനമായിരുന്നു.
മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഏപ്രില്‍ മുതല്‍ നെഗറ്റീവ് നിലവാരത്തിലാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാകട്ടെ 8.67 ശതമാനമായി ഉയര്‍ന്നിരുന്നു. രാസവസ്തുക്കള്‍, വൈദ്യുതി, തുണിത്തരങ്ങള്‍, അടിസ്ഥാന ലോഹങ്ങള്‍, പേപ്പര്‍ തുടങ്ങിയവയുടെ വില ഇടിഞ്ഞതുമൂലമാണ് ഒക്ടോബറില്‍ പണപ്പെരുപ്പം നെഗറ്റീവ് നിലവാരത്തിലെത്തിയത്.
പച്ചക്കറി വിലയില്‍ 21 ശതമാനം കുറവുണ്ടായപ്പോള്‍ നെല്ലിന്റെയും മറ്റ് ധാന്യങ്ങളുടെയും വില യഥാക്രമം 7.50 ശതമാനവും 9.4ശതമാനവുമായി ഉയര്‍ന്നു. പയറുവര്‍ഗങ്ങളുടേത് 19.4 ശതമാനമായും ഉള്ളിയുടേത് 62.6 ശതമാനമായും കുതിച്ചു.