കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ വക 120 കോടി രൂപ

KSRTC

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ വക 120 കോടി രൂപ താല്‍ക്കാലിക വായ്പ.

മറ്റെവിടെനിന്നും വായ്പ ലഭിക്കാത്തതിനാലാണ് സര്‍ക്കാര്‍ സഹായിച്ചത്.

ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനുള്ള ശ്രമം പരാജയപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞദിവസം മാനേജ്‌മെന്റ് സര്‍ക്കാറിനെ സമീപിച്ചത്. മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.

നാലുമാസത്തെ പെന്‍ഷന്‍ കുടിശ്ശികയില്‍ ഒരുമാസത്തെ 10000 രൂപ പരിധിെവച്ച് ശമ്പളത്തോടൊപ്പം വിതരണം ചെയ്‌തേക്കുെമന്നും അറിയുന്നു. രണ്ട് മാസത്തെ ഭാഗിക കുടിശ്ശിക ഉള്‍പ്പെടെ നാല് മാസത്തെ പെന്‍ഷനാണ് ഇനിയും നല്‍കാനുള്ളത്.

പ്രതിമാസം ശമ്പളത്തിനായി 80 കോടി രൂപയും പെന്‍ഷന്‍ വിതരണത്തിന് 60 കോടി രൂപയുമാണ് വേണ്ടത്.

Top