വിനോദ യാത്രയ്ക്ക് പോയ വിദ്യാർഥി സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു

മലപ്പുറം: വിനോദ യാത്ര പോയ സംഘത്തിലെ വിദ്യാർഥി മുങ്ങി മരിച്ചു. കൽപകഞ്ചേരി ജി.വി.എച്ച്എസ് സ്‌കൂളിൽ നിന്നും വിദ്യാർഥികൾ സംഘടിപ്പിച്ച വിനോദ യാത്രാ സംഘത്തിലുണ്ടായിരുന്ന വരമ്പനാല ചെറവന്നൂരിലെ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്.

പ്ലസ് ടു, വി.എച്ച്.എസ്ഇ വിഭാഗങ്ങളിലെ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം ഇടുക്കിയിലേക്ക് വിനോദയാത്ര പോയത്. ബുധനാഴ്ച വൈകീട്ട് ആറോടെ സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം.
പ്ലസ് ടു സയൻസ് വിദ്യാർഥിയായിരുന്നു മുഹമ്മദ് നിഹാൽ.

Top