തോട്ടില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

drowned

ചിങ്ങവനം: തോട്ടില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു.

ഇത്തിത്താനം പൊന്‍പുഴ ഇത്തിച്ചിറ ജോണിയുടെ മകന്‍ ടി.ജെ. മാര്‍ട്ടിന്‍(14) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലോടെ ഇത്തിത്താനം ചാലച്ചിറ തോട്ടില്‍ കളമ്പാട്ടുകടവിലായിരുന്നു അപകടം.

സഹപാഠികളായ നാല് കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയതായിരുന്നു മാര്‍ട്ടിന്‍. തോട്ടിലേക്ക് ചാടിയ മാര്‍ട്ടിന്‍ പൊങ്ങി വരാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ ബഹളം വച്ച് നാട്ടുകാരേയും തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു.

ചങ്ങനാശേരിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലില്‍ മാര്‍ട്ടിനെ കണ്ടെത്തി ചെത്തിപ്പുഴ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. റീനയാണ് മാതാവ്, സഹോദരങ്ങള്‍: സ്‌നേഹ, കൃപ, സോന. സംസ്‌കാരം പിന്നീട്.

Top