കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി തിരയില്‍പ്പെട്ട് മരിച്ചു

തിരുവനന്തപുരം: കോവളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കൊല്ലം അഗസ്ത്യക്കോട് സ്വദേശി ഷഹിൻഷ(21) യാണ് മരിച്ചത്. മൂന്നാംവർഷ കാറ്ററിങ് വിദ്യാർത്ഥിയായിരുന്നു.

വൈകിട്ടോടെയാണ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഷഹിൻഷാ കടപ്പുറത്തെത്തിയത്. കുളിക്കാനിറങ്ങിയ ഷഹിൻഷാ തിരയിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കൾക്ക് രക്ഷപ്പെടുത്താനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചു

Top