ക്രിസ്മസ് പുല്‍ക്കൂടില്‍ ദീപാലങ്കാരം നടത്തുന്നതിനിടെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം : ക്രിസ്മസ് പുല്‍ക്കൂടില്‍ ദീപാലങ്കാരം നടത്തുന്നതിനിടെ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം കാരമൂട് കരിമരം കോളനിയില്‍ സുനില്‍-ആശ ദമ്പതികളുടെ മകന്‍ സുജിത്ത് (13) ആണ് മരിച്ചത്.

വീട്ടില്‍ സുജിത്ത് നിര്‍മിച്ച പുല്‍ക്കൂട്ടില്‍ വൈദ്യുതി ദീപാലങ്കാരം നടത്തുന്നതിനിടെയായിരുന്നു അപകടം. അയല്‍വാസിയാണ് സുജിത്ത് ഷോക്കേറ്റ് കിടക്കുന്നതു കണ്ടത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളറട വേലായുധപ്പണിക്കര്‍ മോമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണു സുജിത്ത്. സുജിത്തിന്റെ പിതാവും മാതാവും ഒപ്പമില്ല. മുത്തശിയോടൊപ്പമായിരുന്നു താമസം. ഇവര്‍ തൊഴിലുറപ്പു പണിക്കു പോയിരിക്കുന്നതിനിടെയായിരുന്നു അപകടം.

Top