എന്‍ജിഒകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് നിരോധിച്ച താലിബാന്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ എന്‍ജിഒകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് നിരോധിച്ച താലിബാന്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. താലിബാന്‍‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തെ സ്ത്രീകളും അന്താരാഷ്ട്ര സമൂഹവും ശക്തമായ പ്രതിഷേധമുയര്‍ത്തുകയാണ്. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ എന്‍ജിഒകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് പൂര്‍ണമായും നിരോധിക്കുന്നതാണ് താലിബാന്റെ പുതിയ നീക്കം. ഉത്തരവ് ലംഘിച്ച് സ്ത്രീകളെ ജോലിചെയ്യാന്‍ അനുവദിക്കുന്ന എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കാനും താലിബാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഒരാഴ്ച്ച മുമ്പാണ് പെണ്‍ക്കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ താലിബന്‍ സര്‍ക്കാര്‍ പ്രവേശനം നിരോധിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ അഫ്ഗാനിലെ എന്‍ജിഒകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് വിലക്കുന്ന ഉത്തരവിനെതിരെ പ്രധിഷേധിച്ചിരുന്നു. മനുഷ്യാവകാശ ലംഘനമാണ് എന്‍ജിഒകളില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത് തടയുന്നതിലൂടെ താലിബാന്‍ നടത്തുന്നത്. രാജ്യത്തെ ദശലക്ഷകണക്കിന് ആളുകളുടെ ജീവന്‍ രക്ഷാസഹായമുള്‍പ്പടെ തടസ്സപ്പെടുത്തുന്ന താലിബാന്റെ നടപടിക്കെതിരെ യുഎസ് സെക്രട്ടറി ആന്റണിബ്ലിങ്കണ്‍ പ്രതികരിച്ചു. ആഗോളതലത്തില്‍ മുനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും പേരുമെന്നതും സ്ത്രീകളാണെന്നാണ് ആൻ്റണി പറഞ്ഞു.

Top