അമേരിക്കയിലെ അലാസ്‌ക ഉപദ്വീപില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ന്യൂയോര്‍ക്ക് : അമേരിക്കയിലെ അലാസ്‌ക ഉപദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടർ സ്കെയ്ലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ഭൂചലനത്തെ തുടർന്ന് മേഖലയില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെന്നഡി എൻട്രൻസ് മുതൽ യൂണിമാക് പാസ് വരെയുള്ള തീരദേശ അലാസ്കയിലാണ് സുനാമി മുന്നറിയിപ്പ്.

ശാന്തസമുദ്രത്തിലെ സജീവ അഗ്നിപർവത മേഖലയായ റിങ് ഓഫ് ഫയറിന്റെ ഭാഗമാണ് അലാസ്ക. 1964ല്‍ 9.2 തീവ്രത രേഖപ്പെടുത്തിയതാണ് അലാസ്കയിലെ ഏറ്റവും വലിയ ഭൂചലനം. അലാസ്ക, അമേരിക്കയുടെ പടിഞ്ഞാറൻ തീരം, ഹവായ് എന്നിവിടങ്ങളിലുണ്ടായ സുനാമിയിൽ 250ലേറെ മരണവും അന്ന് റിപ്പോർട്ടു ചെയ്തു.

Top