കൊവിഡില്‍ നിന്ന് ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു; വീണ്ടും വീരവാദം മുഴക്കി ട്രംപ്

ന്യൂയോര്‍ക്ക്: കോവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിക്കുമ്പോഴും അമേരിക്ക കൊവിഡില്‍ നിന്ന് ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണെന്നാണ് പ്രസിഡന്റ് ട്രംപിന്റെ വീരവാദം.

ഓരോ ആഴ്ചയിലും തൊഴിലവസരങ്ങള്‍ കൂടുകയാണെന്നും സാമ്പത്തികമായും മികച്ച ഒരു മടങ്ങിവരവ് തന്നെയാണ് നടത്തുന്നതെന്നുമാണ് ട്രംപ് പറയുന്നത്.

‘വളരെ വലിയ ഒരു തിരിച്ചുവരവിനാണ് ഞങ്ങള്‍ ഒരുങ്ങുന്നത്. മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട്. തൊഴില്‍ സാധ്യതകള്‍ മികച്ചതായി. ഓരോ ആഴ്ചയിലും തൊഴിലവസരങ്ങള്‍ കൂടുകയാണ്. സാമ്പത്തികമായും മികച്ച ഒരു മടങ്ങിവരവ് തന്നെയാണ് നടത്തുന്നത്. ഫെഡറല്‍ റിസര്‍വില്‍ നിന്നും നല്ല വാര്‍ത്തകള്‍ വരുന്നു. എല്ലാം നല്ല രീതിയില്‍ പോകുന്നു എന്നാണ്
് ട്രംപ് മാദ്ധ്യമങ്ങളോട പറഞ്ഞത്.

അതേസമയം വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം 2,066,401 കോവിഡ് ബാധിതരാണ് രാജ്യത്തുള്ളത്. 1,15,130 പേര്‍ക്ക് കോവിഡില്‍ ജിവന്‍ പൊലിയുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,082 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രോഗവ്യാപനം നിയന്ത്രിക്കാന്‍ ഇതുവരെ രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് കുത്തനെ ഉയരുന്ന രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ അമിതാത്മവിശ്വാസത്തിലുളള പ്രസ്തവനകളും എന്നതും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്.

Top