പാലാരിവട്ടം മേല്‍പ്പാലം പരിശോധിക്കാന്‍ വിദഗ്ധ സമിതി എത്തുന്നു

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ വിദഗ്ധ സമിതി എത്തുന്നു. ഈ മാസം 17നായിരിക്കും പരിശോധന. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇ. ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.മുഖ്യമന്ത്രിയുടെ ക്ഷണമനുസരിച്ചാണ് ഇ ശ്രീധരന്‍ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ചര്‍ച്ചയില്‍ ഒരു കോണ്‍ഗ്രീറ്റ് സ്‌പെഷലിസ്റ്റിനെ കൊണ്ട് പാലം പരിശോധിപ്പിക്കണമെന്ന നിര്‍ദേശം ഇ. ശ്രീധരന്‍ മുന്നോട്ട് വെക്കുകയായിരുന്നു. വിദഗ്ധനെ കൊണ്ടുവരുന്ന ചുമതല ശ്രീധരന്‍ തന്നെ ഏറ്റെടുത്തിട്ടുമുണ്ട്.ഈ മാസം 17ന് ഇത്തരം വിദഗ്ധര്‍ അടങ്ങുന്ന സംഘം പാലം സന്ദര്‍ശിക്കും. ഈ പരിശോധനയ്ക്ക് ശേഷമായിരിക്കും പാലത്തിന്റെ തുടര്‍ന്നുള്ള നടപടികള്‍ തീരുമാനിക്കുക.

പാലം പൂര്‍ണമായി പൊളിച്ചുമാറ്റണോ അറ്റകുറ്റപ്പണി നടത്തി ഉപയോഗ യോഗ്യമാക്കാറ്റാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.

Top