മുലയൂട്ടുന്ന അമ്മമാര്‍ക്ക് റെയില്‍വെ സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ പ്രത്യേക സ്ഥലം

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലെ സ്ത്രീകള്‍ക്കായുള്ള വെയിറ്റിങ്ങ് റൂമില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക സ്ഥലമൊരുക്കി റെയില്‍വെ.

റെയില്‍വേയുടെ എല്ലാ സോണല്‍ ഏരിയകളിലും ഈ സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ വനിതാ ശിശു വികസന മന്ത്രാലയത്തെ റെയില്‍വെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം റെയില്‍വേ മന്ത്രിയായ സുരേഷ് പ്രഭുവിന് മുന്നില്‍ വനിതാ ശിശു വികസന മന്ത്രി മനേകാ ഗാന്ധി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയും വിഷയത്തില്‍ റെയില്‍വെ ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

Top