കേരളാ ബ്ലാസ്‌റ്റേഴ്‌സിലേയ്ക്ക് ഒരു സ്പാനിഷ് താരം കൂടി

കേരളാ ബ്ലാസ്‌റ്റേഴ്‌സിലേയ്ക്ക് വീണ്ടും ഒരു സൂപ്പര്‍ താരം കൂടി എത്തുന്നു. ഇത്തവണ ഒരു സ്പാനിഷ് താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജംഷദ്പൂരില്‍ നിന്ന് ഒരു സ്പാനിഷ് താരമായ സെര്‍ജിയോ സിഡോഞ്ചയാണ് കേരളാ ബ്ലസാറ്റേഴ്‌സുമായി കരാറില്‍ എത്തിയിരിക്കുന്നത്. നേരത്തെ ജംഷദ്പൂരില്‍ നിന്ന് ആര്‍കസിനെയും കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ഐ എസ് എല്ലില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സിഡോഞ്ച മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും നേടിയിരുന്നു. 28കാരനായ സിഡോഞ്ച അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ബി, സി ടീമുകള്‍ക്കായും മുമ്പ് ബൂട്ടണിഞ്ഞിട്ടുണ്ട്.

സ്പാനിഷ് ക്ലബുകളായ സരഗോസ, ആല്‍ബസെറ്റെ എന്നീ ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സിഡോഞ്ചയെ കൂടി സ്വന്തമാക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സില്‍ ഇതോടെ നാല് പുതിയ വിദേശ താരങ്ങളായി. ആര്‍കസ്, ഒഗ്‌ബെചെ, സുയിവര്‍ലൂണ്‍ എന്നിവരും ഈ ട്രാന്‍സ്ഫര്‍ വിന്‍ഡൊയില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ എത്തിയിട്ടുണ്ട്.

Top