അച്ഛന്റെ പാത പിന്തുടര്‍ന്ന് ഒരു മകന്‍ രാജ്യത്തിന് അഭിമാനമാകുന്നു ; ലഫ്റ്റനന്റായി ഹിതേഷ് കുമാര്‍

hitesh

മുസാഫര്‍നഗര്‍: 19 വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛന്റെ അതേ ബറ്റാലിയനില്‍ ലഫ്റ്റനന്റായി മകന്‍. 1999 ജൂണ്‍ 12ന് രാത്രി കാര്‍ഗില്‍ യുദ്ധത്തിലായിരുന്നു ബച്ചന് സിംഗ് രക്തസാക്ഷിയായത്. ബച്ചന്‍ മരിക്കുമ്പോള്‍ മകന്‍ ഹിതേഷിന് പ്രായം 6. വര്‍ഷങ്ങള്‍ക്കിപ്പുറം അഭിമാനത്തോടെ തന്നെ അച്ഛന്‍ ജോലി ചെയ്ത അതേ ബറ്റാലിയനില്‍ ഹിതേഷ് ലഫ്‌നന്റായി ജോലിയില്‍ പ്രവേശിച്ചു.

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ കഴിഞ്ഞ ദിവസം നടന്ന പാസിംഗ് ഔട്ട് പരേഡില്‍ ഹിതേഷ് ഔദ്യോഗികമായി സേനയുടെ ഭാഗമായി. പിന്നാലെ ഹിതേഷ് സിവില്‍ ലൈനിലുള്ള അച്ഛന്റെ സ്മൃതി മണ്ഡപത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഇന്ത്യന്‍ ആര്‍മിയില്‍ ചേരുകയെന്നത് തന്റെയും അമ്മയുടേയും സ്വപ്നമായിരുന്നുവെന്ന് ഹിതേഷ് പറഞ്ഞു. ഇനി അഭിമാനത്തോടെയും സത്യസന്ധമായും രാജ്യത്തെ സേവിക്കാം, അദ്ദേഹം വ്യക്തമാക്കി.

ഭര്‍ത്താവില്ലാതെ രണ്ട് ആണ്‍മക്കളെ വളര്‍ത്തി വലുതാക്കാനാണ് അമ്മയായ താന്‍ ശ്രമിച്ചത്. ഹിതേഷ് ആര്‍മിയുടെ ഭാഗമായതില്‍ അഭിമാനമുണ്ട്. ഇളയ സഹോദരന്‍ ഹേമന്തും ആര്‍മിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്, അമ്മ കമല ബാല പറഞ്ഞു. ഇതില്‍ കൂടുതല്‍ ഒന്നും താന്‍ അവരില്‍ നിന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ഗില്‍ മേഖലയിലെ ടോലോലിംഗില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിലാണ് ബച്ചന്‍ അടക്കം 17 സൈനീകര്‍ വീരമൃത്യു വരിച്ചത്. മൂന്നാഴ്ചയോളം നീണ്ട പോരാട്ടത്തില്‍ 100 ഓളം സൈനികരാണ് ഇവിടെ രക്തസാക്ഷികളായത്. ബറ്റാലിയനിലെ സെക്കണ്ട് കമാന്‍ഡ് അടക്കം മരണമടഞ്ഞിരുന്നു.

Top