ദുബായ് എയര്‍പോര്‍ട്ടില്‍ യാത്രചെയ്യാന്‍ പാസ്‌പോര്‍ട്ട് വേണ്ട ‘സ്മാര്‍ട്ട്‌ഫോണ്‍’ മതി

പാസ്‌പോര്‍ട്ടില്ലാതെ ഇന്ത്യക്കു പുറത്ത് യാത്രചെയ്യാന്‍ കഴിയില്ല എന്നാല്‍ ഇതിനൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ്‌.

ഇനി മുതല്‍ ദുബായ് എയര്‍പോര്‍ട്ടില്‍ പാസ്‌പോര്‍ട്ടിനു പകരം സ്മാര്‍ട്ടഫോണ്‍ ഉണ്ടായാല്‍ മതി യാത്രചെയ്യാം.

പാസ്‌പോര്‍ട്ട്, എക്‌സ്പ്രസ് ഗേറ്റ് കാര്‍ഡ് എന്നിവയ്ക്കു പകരം യാത്രയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട് സ്‌കീമിന് ദുബായില്‍ തുടക്കം കുറിച്ചു.

ഒന്നിലധികം സ്വാകാര്യ രേഖകള്‍ ആവശ്യമില്ല.യാത്രക്കാര്‍ക്ക് വിമാനത്തവളത്തിനുളളില്‍ തന്നെ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ വേണ്ടിയാണ് എമിറ്റേഴ്‌സ് സ്മാര്‍ട്ട് വാലറ്റിന്റെ ലക്ഷ്യം.

ലോകത്തില്‍ ആദ്യമായാണ് ഇത്തരത്തിലുളള സംവിധാനം കൊണ്ടു വരുന്നതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ WAM റിപ്പോര്‍ട്ട് ചെയ്തു.

എമിറ്റേഴ്‌സ് ഐഡി, യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍, പാസ്‌പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍, ഈഗേറ്റ് കാര്‍ഡിലെ വിവരങ്ങള്‍ എന്നിവ സ്‌കീമിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സംയോജിക്കും.

യാത്ര പരിശോധന നടപടികളെ കൂടുതല്‍ എളുപ്പത്തില്‍ ആക്കാനുളള പദ്ധതി കൂടിയാണ് ഇത്.

Top