ഓസ്‌ട്രേലിയയിൽ ചെറുവിമാനം തകർന്നു വീണു

സ്ട്രേലിയ: ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം ഗ്രൗണ്ടിലേക്ക് ചെറു യാത്രാ വിമാനം തകര്‍ന്നുവീണു. വൈകിട്ട് നാലരയോടെയാണ് വിമാനാപകടം ഉണ്ടായത്. അപകടത്തിൽ ആളപായം ഇല്ല.  എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ഫ്ലൈയിംഗ് സ്കൂളിന്‍റെ വിമാനം മൈതനാത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.

വിമാനം ഗ്രൗണ്ടിലേക്ക് തകര്‍ന്നുവീഴുമ്പോള്‍ അവിടെ പ്രാദേശിക ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ പുരോഗമിക്കുകയായിരുന്നു. മൈതാനത്ത് കളിക്കാരുടെ വിശ്രമസ്ഥലത്തിന് തൊട്ടടുത്താണ് വിമാനം തകര്‍ന്നുവീണത്. ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചുകൊണ്ടിരുന്ന പ്രാദേശിക താരങ്ങള്‍ അപകടം കണ്ട് ഓടിരക്ഷപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഫ്ലൈയിംഗ് വിദ്യാര്‍ഥികള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Top