തൃശൂരില്‍ അമ്മയുടെ മുന്നില്‍ വച്ച് കാറിടിച്ച് ആറു വയസുകാരി മരിച്ചു

accident

തൃശൂര്‍: തൃശൂരില്‍ വാഹനാപകടത്തില്‍ ആറു വയസുകാരി മരിച്ചു. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ കാവുങ്ങല്‍ മനോജ് കുമാറിന്റെയും നിഷയുടെയും മകള്‍ രേവതി (ആറ്) ആണ് മരിച്ചത്.

ഉച്ചയ്ക്ക് ഒന്നിന് കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂരില്‍ വെച്ച് കുട്ടിയെ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സഹോദരി അശ്വതി (10), അമ്മ നിഷ (32) എന്നിവര്‍ ചികിത്സയിലാണ്. അമ്മയുടെ മുന്‍പില്‍ വച്ചാണ് മകളെ കാറിടിച്ചത്.

Top