ആറ് വയസുകാരിയെ പീഡിപ്പിച്ച ശുചീകരണ തൊഴിലാളി അറസ്റ്റില്‍

ദുബായ്: ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയെ പീഡിപ്പിച്ച ശുചീകരണ തൊഴിലാളി അറസ്റ്റില്‍. കഴിഞ്ഞ മാര്‍ച്ച് ഏഴിനായിരുന്നു കേസിനാസ്പാദമായ സംഭവം നടന്നത്. പെണ്‍കുട്ടി താമസിക്കുന്ന ഫ്‌ളാറ്റിലെ ജീവനക്കാരനാണ് കുട്ടിയെ പീഡിപ്പിച്ചത്.

പീഡിപ്പിക്കപ്പെട്ട ദിവസം രാത്രി തനിച്ച് കിടക്കാന്‍ പേടിയാണെന്ന് പറഞ്ഞ കുട്ടി അച്ഛനൊപ്പമാണ് ഉറങ്ങാന്‍ കിടന്നത്. ശുചീകരണ തൊഴിലാളിയെ ഇഷ്ടമല്ലെന്ന കുട്ടിയുടെ സംസാരത്തില്‍ സംശയം തോന്നിയ പിതാവ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്താകുന്നത്. ശുചീകരണ തൊഴിലാളി കുട്ടിയെ ചുംബിക്കുന്നതും ലിഫ്റ്റിലേക്ക് കൂട്ടി കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കുട്ടിയുടെ പിതാവ് ജീവനക്കാരനെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് ഇയാള്‍ മാപ്പ് ചോദിച്ചു. എന്നാല്‍ തന്നെ ഇതിനുമുമ്പും ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ വിചാരണ നടപടികള്‍ ദുബായ് കോടതിയില്‍ ആരംഭിച്ചു. കേസില്‍ ഈ മാസം 29-ന് കോടതി വിധി പറയും.

Top