മിഠായി വാങ്ങിവരുന്ന വഴി ആറ് വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

train

മംഗളൂരു: മംഗളൂരുവില്‍ ആറ് വയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. മഹകാളിപട്പു സ്വദേശിയായ മുഹമ്മദ് ഹുസൈനാണ് മരിച്ചത്.

റയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ കടന്നുവന്ന ട്രെയിന്‍ ഹുസൈനെ ഇടിക്കുകയായിരുന്നു.

കടയില്‍നിന്നു മധുര പലഹാരങ്ങള്‍ വാങ്ങിവരുന്ന വഴിയായിരുന്നു അപകടം.

സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top