ഒരു ഡോസ് കോവിഡ് വാക്‌സിന് 1000 രൂപ വരെ നല്‍കേണ്ടി വരും

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും കുത്തിവയ്‌പ്പെടുക്കാനും പൊതുവിപണിയില്‍ കോവിഡ് വാക്‌സിന്‍ എത്തിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ, ഈ വര്‍ഷം അവസാനത്തോടെ സ്വകാര്യ വിപണിയില്‍ ഒരു ഡോസ് വാക്സിന് 700-1,000 രൂപ വരെ വില നല്‍കേണ്ടി വരും. 250 രൂപയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച വില.

കോവിഷീല്‍ഡ് വാക്‌സിനു സ്വകാര്യ വിപണിയില്‍ ഡോസിന് 1,000 രൂപയോളം വിലയാകുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല നേരത്തെ പറഞ്ഞിരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും റഷ്യയുടെ സ്പുട്നിക് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്ന ഡോ. റെഡ്ഡീസ് 750 രൂപയില്‍ താഴെയായി ഡോസിന് വിലയീടാക്കുമെന്നാണു സൂചന.

സ്വകാര്യ വിപണിയില്‍ വില്‍ക്കാന്‍ കഴിയുന്ന അളവ്, രാജ്യത്തെ വിതരണ ശൃംഖല, കയറ്റുമതി സാഹചര്യം തുടങ്ങിയവയെ ആശ്രയിച്ചായിരിക്കും വില നിശ്ചയിക്കുകയെന്നു കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ സംഭരണ വില (ഡോസിന് 150 രൂപ) യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

 

Top