പ്രണയത്തിന്റെ നോവ് പേറുന്ന സൗഗന്ധികം എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

കോട്ടയം: അനന്തന്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘സൗഗന്ധികം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയാണ്. നടന്‍ കോട്ടയം രമേശും കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമാരംഗത്തെത്തിയ, എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ പി.എം. ലാലിയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പറയാതെ പോയ പ്രണയത്തിന്റെ വേദന പെയ്തിറങ്ങുന്ന കാഴ്ചയാണ് ഈ കൊച്ച് സിനിമ സമ്മാനിക്കുന്നത്. മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ കഥയ്ക്ക് എറണാകുളം ജില്ലയിലെ ആരക്കുന്നത്തിനടുത്തുള്ള വറുങ്ങിന്‍ചുവടെന്ന കൊച്ചു ഗ്രാമമാണ് ലൊക്കേഷനായത്.

നിരവധി പ്രശസ്ത ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച അപ്പുവാണ് ഛായാഗ്രഹണം. പുഞ്ചിരി ടാക്കീസ് ബാനറില്‍ ശ്രീധരന്‍ നാഗരാജനും രമ്യയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണന്റെ ഹൃദയത്തില്‍ തൊടുന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റാണ്. കഥ – സുധീഷ് മോഹന്‍. സംഗീതം – അശ്വിന്‍ മോഹന്‍ ഫിലിപ്പ്. ഗാനരചന – സൗരവ് സൂര്യപ്രഭ. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ നടന്‍ ദിലീപും എത്തിച്ചേര്‍ന്നിരുന്നു.

Top