തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധന

ചെന്നൈ: തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധവന്. തമിഴ്‌നാട് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,149 ആയി. ഇതോടെ തമിഴ്‌നാട്ടില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 22,333 ആയി. 13 പേരാണ് ഇന്ന് മാത്രം തമിഴ് നാട്ടില്‍ മരിച്ചത്.

ഇതേതുടര്‍ന്ന് കോവിഡ് തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 173 ആയി. തമിഴ്‌നാടിന് പുറമെ ഡല്‍ഹിയിലും ഇന്ന് ആയിരത്തിന്മുകളില്‍ ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോക്ക് ഡൗണ്‍ അവസാനിപ്പിച്ച് രാജ്യം പതിയെ പഴയ അവസ്ഥയിലേക്ക് തിരികെ പോകാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിനിടെയാണ് വലിയതോതില്‍ ചില സംസ്ഥാനങ്ങളില്‍ കോവിഡ് രോഗം റിപ്പോര്‍ട്ട്‌ചെയ്യുന്നത്.

Top