മുഖ്യമന്ത്രിയുടെ കട്ടൗട്ടില്‍ നിന്ന് വെട്ടിമാറ്റിയ തലഭാഗവും സ്റ്റീല്‍ ബോംബും കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്ന് വെട്ടിമാറ്റിയ തല ഭാഗവും സ്റ്റീല്‍ ബോംബും കണ്ടെത്തി. നാല് ബോംബുകളും കട്ടൗട്ടിന്റെ തല ഭാഗവും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ബോംബ് നിര്‍മ്മാണ സാമഗ്രികളും സമീപത്ത് നിന്നും കണ്ടെടുത്തു. മമ്പറം ടെലഫോണ്‍ എക്‌സേഞ്ചിന് പിറക് വശത്താണ് ഇവ കണ്ടെത്തിയത്.

സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം. തോല്‍ക്കുമെന്ന് ആയപ്പോള്‍ വലതുപക്ഷ ശക്തികള്‍ മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് സിപിഎം ജില്ല സെക്രട്ടറി പി ജയരാജന്‍ പ്രതികരിച്ചിരുന്നു. കട്ടൗട്ടിന്റെ തല വെട്ടിയവരുടെ വികൃത മനസ്സും ദുഷ്ട ചിന്തയുമാണ് തെളിഞ്ഞു കാണുന്നതെന്നും പ്രകോപനം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും എം വി ജയരാജന്‍ വിമര്‍ശിച്ചിരുന്നു.

 

Top