ഏഴുവയസുകാരിയെ കൊന്നത് താനാണെന്ന് ബന്ധു; കൊലപാതകം ലൈംഗിക പീഡനത്തിന് ശേഷം

dead body

കൊല്ലം: കൊല്ലം ഏരൂരില്‍ കഴിഞ്ഞ ദിവസം കാണാതായ ഏഴ് വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

കുളത്തൂപ്പുഴയിലെ റബര്‍ എസ്റ്റേറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുട്ടിയെ കൊന്നത് താനാണെന്ന് ബന്ധു രാജേഷിന്റെ മൊഴി നല്‍കി. ലൈംഗിക പീഡനത്തിന് ശേഷമാണ് കുട്ടിയെ കൊന്നതെന്നും രാജേഷ് പറഞ്ഞു.

ഇന്നലെയാണ് ശ്രീലക്ഷ്മിയെ കാണാതായത്. കുളത്തൂപുഴ ആര്‍പി കോളനിയിലെ റബര്‍ ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് രാജേഷ്. ഇയാള്‍ക്കൊപ്പമാണ് കഴിഞ്ഞ ദിവസം കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയത്. പിന്നീട് ഇരുവരേയും കാണാതായി. തുടര്‍ന്ന് അമ്മ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്.

എന്നാല്‍ പൊലീസ് ഇവിടെ എത്തി പരിശോധിച്ചപ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നു. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Top