ഏഴുവയസ്സുകാരി മുങ്ങി മരിച്ചു

Death

കൊട്ടിയൂർ:വെങ്ങലോടിയിൽ ഏഴുവയസ്സുകാരി ബാവലിപ്പുഴയിൽ മുങ്ങിമരിച്ചു. അലീഷയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പോയപ്പോൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു.

കുട്ടിയെ ഉടൻതന്നെ ചുങ്കക്കുന്നിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് എത്തിച്ചു.

Top