പൂച്ചാക്കലില്‍ ഏഴംഗ സംഘം യുവാവിനെ കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലില്‍ ഏഴംഗ സംഘം യുവാവിനെ കൊലപ്പെടുത്തി. തൈക്കാട്ടശേരി രോഹിണിയില്‍ വിപിന്‍ലാല്‍(37) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം.

ഇന്നലെ അര്‍ധരാത്രിയോടെയാണ് കൊലപാതകം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സുജിതിനെയാണ് അറസ്റ്റ് ചെയ്തത്. വിപിന്‍ ലാല്‍ ബിജെപി അനുഭാവി ആണെങ്കിലും ആക്രമണം രാഷ്ട്രീയ പ്രേരിതമല്ലെന്നും പൊലീസ് പറയുന്നു.

Top