പ്രോസിക്യൂഷന് തിരിച്ചടി; പോക്സോ കേസ് പ്രതിയെ വെറുതെ വിട്ട് ആലപ്പുഴ കോടതി

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ട് ആലപ്പുഴ കോടതി ഉത്തരവ്. പട്ടണക്കാട് പോലീസ് പോലീസ് 20/02/2016 ൽ പോക്സോ നിയമപ്രകാരം റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്സോ സ്പെഷ്യൽ കോടതി) ജഡ്ജ് ആഷ്.കെ.ബാല്‍ ആണ് കുറ്റക്കാരനല്ലെന്ന് കണ്ട് നിരുപാധികം വെറുതെ വിട്ടത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെയാണ് ഈ കേസിൽ വിസ്തരിച്ചത്. 13 രേഖകളും ഹാജരാക്കുകയുണ്ടായി. പ്രതിഭാഗത്തു നിന്നും മൂന്ന് സാക്ഷികളെയാണ് വിസ്തരിച്ചത്. 7 രേഖകളും ഹാജരാക്കുകയുണ്ടായി.

എട്ടു വയസ്സുകാരിയായ അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ, വസ്തു – അതിർത്തി തർക്കത്തിന്റെ പേരിൽ പ്രതിയെ കള്ളക്കേസിൽ കുടുക്കുകയാണ് ഉണ്ടായതെന്നതാണ് പ്രതിഭാഗം കോടതി മുമ്പാകെ ഉന്നയിച്ചിരുന്നത്. ശാസ്ത്രീയ തെളിവുകളും മറ്റ് അനുബന്ധ രേഖകളും മൊഴികളും അടക്കം വാദി ഭാഗത്തുനിന്ന് ഹാജരാക്കിയിരുന്നു എങ്കിലും, അത് കോടതിക്ക് ബോധ്യപ്പെടുന്നതായിരുന്നില്ല. ഇവിടെ പ്രതി പൂർണ്ണമായും നിരപരാധിയാണെന്ന പ്രതിഭാഗം വാദമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. തുടർന്നാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് പി .എസ് . സുരരാജാണ് ഹാജരായിരുന്നത്.

Top